ലോക്ക് ഡൗൺ: കേരളത്തിലൂടെയുള്ള 44 ട്രെയിനുകൾ കൂടി റദ്ദാക്കി
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ഇതോടെ 62 ട്രെയിനുകളാണ് രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് ട്രെയിനുകൾ നിർത്തിയത്
പരശുറാം, മലബാർ, മാവേലി, അമൃത തുടങ്ങിയ വളരെ ചുരുക്കം ട്രെയിനുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പർ ഫാസ്റ്റുകൾ, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, കൊല്ലം-ആലപ്പുഴ, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവീസുകളും നിർത്തിവെച്ചു.