Thursday, January 2, 2025
Kerala

മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് കീഴടങ്ങി

 

മലപ്പുറം മങ്കടയിൽ 12കാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. മഞ്ചേരി കോടതിയിലാണ് ഒളിവിലായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി ചളവറ ചിറയിൽ വിനീഷ് കീഴടങ്ങിയത്. കുട്ടിയെ വാടക വീട്ടിനുള്ളിൽ വെച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്

2019 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 30 വരെയുള്ള കാലത്തായിരുന്നു പീഡനം. ഒക്ടോബർ 19ന് മലപ്പുറം വനിതാ പോലീസിൽ കുട്ടി പരാതി നൽകുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്തു നൽകിയ കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *