കോടിയേരിയുടെ മാറ്റം: നേരത്തെ ആകാമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി
കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത്തരമൊരു തീരുമാനം നേരത്തെ ആകാമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു
വൈകിയെങ്കിലും തീരുമാനം നന്നായി. എന്നാൽ ഇതു കൊണ്ടൊന്നും ഇടതുപക്ഷത്തിന്റെ പ്രതിസന്ധികൾ തീരില്ല. ബിനീഷിനെതിരായ ആരോപണങ്ങൾ വെറും ആക്ഷേപമല്ല, യാഥാർഥ്യമാണ്. ഇക്കാര്യം ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.