മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ. ഡ്രൈവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഉമ്മൻചാണ്ടി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെയാണ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ പോയത്. ഇതേ തുടർന്ന് ഉമ്മൻചാണ്ടി നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു.