Wednesday, January 8, 2025
Kerala

കോടിയേരിയുടേത് വൈകി വന്ന വിവേകമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയും ഇതേ പാത തുടരണം

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്റെ പേരിലെ വിവാദങ്ങൾ ഏൽപ്പിച്ച പരുക്കിൽ നിന്ന് പാർട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം.

പാർട്ടി വേറെ മകൻ വേറെ എന്നാണ് ഇതുവരെ പറഞ്ഞത്. ഇപ്പോൾ എല്ലാം ഒന്നാണെന്ന് എല്ലാവർക്കും മനസ്സിലായി. കോടിയേരിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യേണ്ടത്.

മുട്ടാപ്പോക്ക് ന്യായം പറയാതെ സർക്കാർ പിരിച്ചുവിട്ട് ജനവിധി തേടാൻ മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചു. സിപിഎം സെക്രട്ടറിയുടെ ചുമതല വിജയരാഘവനെ ഏൽപ്പിച്ചതിനെയും ചെന്നിത്തല പരിഹസിച്ചു

Leave a Reply

Your email address will not be published. Required fields are marked *