ഒന്നരമാസം മുമ്പ് വിവാഹം, യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍
നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍തൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓഗസ്റ്റ് 18നാണ് അനുഷയും മാത്യൂസും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. പെണ്‍കുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജ് – ഐബി ദമ്പതികളുടെ മകളാണ്.