ഒരു വര്‍ഷം മുമ്പ് ഭാര്യ കൊല്ലപ്പെട്ട വീട്ടില്‍ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി
ഒരു വർഷം മുൻപ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജ്ജിനെ അതെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോർജ്ജിനെ കാണാനില്ലെന്ന മക്കളുടെ പരാതിയിൽ പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്‍റെ മുകളിലത്തെ നിലയിലെ മുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ആലപ്പുഴയിലുള്ള ധ്യാന കേന്ദ്രത്തിൽ പോകുമെന്ന് ജോർജ്ജ് മകളോട് വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ, തിരിച്ച് വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ജോര്‍ജിന്‍റെ മൃതദേഹം കണ്ടെത്തിയത്. ജോര്‍ജ്ജ് മാത്രമാണ് ഈ വീട്ടില്‍ ഇപ്പോള്‍ താമസം. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോർജിന്‍റെ ഭാര്യ ചിന്നമ്മയെ ഇതേ വീടിനുള്ളിലാണ് 2021 ഏപ്രിൽ 8 ന് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് ചിന്നമ്മയുടെ ഭര്‍ത്താവ് ജോര്‍ജ്ജിനെ അതേ വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.