‘കേരളത്തില്‍ ഒരു ധൂര്‍ത്തും നടക്കുന്നില്ല’; നിയമസഭയില്‍ കെ എന്‍ ബാലഗോപാല്‍; കേന്ദ്രത്തിനെതിരെയും വിമര്‍ശനം
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിച്ചതായി അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ധനമന്ത്രി മറുപടി പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ ശ്വാസംമുട്ടല്‍ അനുഭവിക്കുകയാണ്. ഇന്ധന സെസ് ഏര്‍പ്പെടുത്തിയതോടെ ഡീസല്‍ വില്‍പ്പന കുറഞ്ഞെന്ന് ധനമന്ത്രി പറഞ്ഞു. നികുതി വെട്ടിച്ച് ഡീസല്‍ വില്‍പ്പന നടക്കുന്നു. കടബാധ്യതയും കമ്മിയും കുറഞ്ഞു. കേന്ദ്രനയം മൂലം ഉണ്ടാകുന്ന വായ്പ എടുക്കാന്‍ അനുവദിക്കുന്നില്ല. കേന്ദ്രം കേരളത്തിന് നല്‍കുന്നത് ഏറ്റവും കുറഞ്ഞ നികുതിയാണ്. കേരളത്തിന് ന്യായമായ വിഹിതം കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നില്ലെന്നും ധനമന്ത്രി വിമര്‍ശിച്ചു. ജിഎസ്ടി വരുമാനം കൂട്ടാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് റോജി എം ജോണ്‍ എംഎല്‍എ കുറ്റപ്പെടുത്തി.
ജനങ്ങളുടെ മുന്നില്‍ യുഡിഎഫിന്റെ 18 എം.പിമാരും എക്‌സ് പോസ്ഡ് ആയിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തില്‍ ഒരു ധൂര്‍ത്തും നടക്കുന്നില്ല. കേരളത്തിന് ന്യായമായി കിട്ടേണ്ട വിഹിതം കിട്ടാത്തതാണ് പ്രശ്‌നം. കേരളത്തിന്റെ താല്‍പര്യത്തിനായി നില്‍ക്കണം. സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യപ്രതി കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ ഒരു വിഷയത്തിനും ധനമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. പ്രതിഷേധിച്ച പ്രതിപക്ഷം ഇറങ്ങിപ്പോയി.