മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ്; കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും. ഡിഎംഇയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്ന് മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.
നേരത്തെ ആരോഗ്യമന്ത്രിക്കെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്നും കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു വിമര്‍ശനം.
മാര്‍ച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പീഡനത്തിന് ഇരയായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയില്ലെന്നാണ് ആക്ഷേപം.