മന്ത്രി റിയാസും യൂറോപ്പിലേക്ക്; ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കും
മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉദ്യോഗസ്ഥരുടെയും യൂറോപ്യൻ പര്യടനത്തിന് മുൻപ് മന്ത്രി മുഹമ്മദ് റിയാസ് പാരിസ് സന്ദർശനത്തിന്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഈ മാസം 19 മുതൽ 24 വരെ പാരീസ് സന്ദർശിക്കും. മന്ത്രി വി എൻ വാസവനും വിദേശ യാത്രയ്ക്ക്.
ഈ മാസം 19ന് പാരിസിൽ നടക്കുന്ന ഫ്രഞ്ച് ട്രാവൽ മാർക്കറ്റിലാകും മന്ത്രി മന്ത്രി പങ്കെടുക്കുക. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്പ് യാത്ര ഒക്ടോബർ ആദ്യവാരമാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും.മുമ്പ് ഫിൻലൻഡ് സർക്കാർ പ്രതിനിധികൾ കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിൻലൻഡ് സന്ദർശനമെന്നാണ് വിശദീകരണം.
Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്
മുഖ്യമന്ത്രിയും സംഘവും ഫിൻലൻഡിലെ നോക്കിയ നിർമ്മാണ യൂണിറ്റും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. ലണ്ടൻ സന്ദർശനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോർട്ട്.