Wednesday, April 16, 2025
Kerala

കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15ന്; അധ്യക്ഷസ്ഥാനം നിലനിർത്താമെന്ന പ്രതീക്ഷയിൽ കെ. സുധാകരൻ

കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15 ന് നടക്കും. ജനറൽ ബോഡി യോഗത്തിലാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. അധ്യക്ഷ സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് കെ സുധാകരൻ.
സംസ്ഥാനത്ത് സമവായത്തിലൂടെയാകും ഭാരവാഹികളെ നിശ്ചയിക്കുക. ജി. പരമേശ്വരയ്യയാണ് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ.
കോൺ​ഗ്രസിൽ എ.ഐ.സി.സി തെരഞ്ഞെടുപ്പ് ഉൾപ്പടെ ഷെ‍ഡ്യൂൾപ്രകാരം അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലെയും അദ്ധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നത്.

15ന് 11 മണിക്ക് ഇന്ദിരാഭവനിൽ നടക്കുന്ന ജനറൽ ബോഡി യോ​ഗത്തിലാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. കെപിസിസി ഭാരവാഹി പട്ടികയ്ക്കും കഴിഞ്ഞ ദിവസം എഐസിസി നേതൃത്വം അം​ഗീകാരം നൽകിയിരുന്നു. ആപട്ടികയും 15ന് പുറത്തുവിടും.

Leave a Reply

Your email address will not be published. Required fields are marked *