കെ സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയെടുത്തു
മുതിർന്ന നേതാക്കളെ സാക്ഷി നിർത്തി കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയെടുത്തു. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിന് സാക്ഷിയാകാൻ നിരവധി കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു. എഐസിസി അംഗങ്ങളും ചടങ്ങിനെത്തി.
കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയ ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തിയാണ് കെ സുധാകരൻ ഇന്ദിരാഭവനിലെത്തിയത്. സേവാദൾ വളൻഡിയർമാർ സുധാകരന് ഗാർഡ് ഓഫ് ഓണർ നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സുധാകരനെ സ്വീകരിച്ചു
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിന്നാലെ ഇന്ദിരാഭവനിൽ വന്നു. കെസി ജോസഫ്, എംഎം ഹസൻ, കെ ബാബു, കെ പി അനിൽകുമാർ, വി എസ് ശിവകുമാർ എന്നീ നേതാക്കളും ചടങ്ങിനെത്തി. എഐസിസി പ്രതിനിധികളായി താരിഖ് അൻവർ അടക്കമുള്ള നേതാക്കളും വന്നു
ടി സിദ്ധിഖ്, കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ് എന്നിവർ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായും ചുമതലെടുത്തു.