മൻസൂർ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്
പാനൂർ മൻസൂർ വധക്കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകർക്ക് ജാമ്യം. കണ്ണൂർ റവന്യു ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് മൻസൂറിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കണ്ണൂർ ജില്ലയിൽ പ്രതികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. പ്രതികളിൽ ഒരാളായ രതീഷിനെ പിന്നാലെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.