Saturday, April 12, 2025
Kerala

ചതുപ്പിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം; കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിക്കണം

പത്തനംതിട്ട പുളിക്കീഴിൽ വഴിയൊരുക്കിലെ ചതുപ്പിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അതേസമയം കുഞ്ഞു കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിക്കണം. കുഞ്ഞിൻറെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുളിക്കീഴ് ജംഗ്ഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.

ഇന്നലെ വൈകിട്ട് ആറേകാലോട് കൂടിയാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുളിക്കീഴ് ജംഗ്ഷനിലെ കെട്ടിടത്തിന് സമീപത്തെ ചതുപ്പിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഉടമ ദുർഗന്ധം രൂക്ഷമായപ്പോൾ നടത്തിയ പരിശോധനയിലാണ് ഏകദേശം ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കാലുകൾ ഇല്ലാത്ത നിലയിലാണ്. ഏതാണ്ട് മൂന്ന് ദിവസത്തെ ശരീരത്തിനു ഉണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

എന്നാൽ കുഞ്ഞ് കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടതിനു ശേഷം ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിൻറെ റിപ്പോർട്ട് കൂടി വന്നാലേ മരണകാരണം വ്യക്തമാകൂ. എങ്കിലും കൊലപാതക സാധ്യത പോലീസ് ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല.പോലീസ് നായ മണം പിടിച്ച ഓടി നിന്ന സമീപത്തെ വീട്ടിൽ വർഷങ്ങളായി ആൾത്താമസമില്ല. ഈ വീടും സംഭവവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് പള്ളിയിലും, ഒരു ബാങ്കിലും ഒരു കടയിലും മാത്രമാണ് സിസിടിവി ക്യാമറകൾ ഉള്ളത്.ഇതിലെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. മൃതദേ ഹം ഒരു ദിവസം പിന്നിട്ടിട്ടും കുഞ്ഞ് എവിടെയുള്ളതാണെന്ന് തിരിച്ചറിയാൻ ആകാത്തത് ദുരൂഹത വർധിപ്പിക്കുന്നു.മരണം നടന്നശേഷം ആരുമില്ലാത്ത സമയത്ത് മൃതദേഹം പുളിക്കീഴിലെ ചതുപ്പിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *