ആലപ്പുഴയിൽ ഒക്ടോബറിൽ കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ നിന്ന് ലഭിച്ചു
ആലപ്പുഴ കാർത്തികപള്ളി വലിയ കുളങ്ങരയിലുള്ള ചതുപ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒക്ടോബർ 14ന് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി സ്വദേശി സേവ്യറിന്റേതാണ് മൃതദേഹം. ഇയാളുടെ തിരോധാനത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു
വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വീട് നിർമാണത്തിനായി എത്തിയതായിരുന്നു സേവ്യർ. മറ്റ് ജോലിക്കാർക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. എന്നാൽ ഒക്ടോബർ 14 മുതൽ കാണാതാകുകയായിരുന്നു.