സുപ്രീം കോടതി വിധിയും മിത്ത് ആണെന്ന് പറയല്ലേ മാഷേ’, എംവി ഗോവിന്ദൻ്റെ നിലപാടിനെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ്
കോട്ടയം: സഭ തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ന് രാവിലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പരാമർശത്തെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ് രംഗത്ത്. സുപ്രീം കോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ, എന്നായിരുന്നു എം വി ഗോവിന്ദന്‍റെ പേര് എടുത്തുപറയാതെയുള്ള പരിഹാസം. ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവേറിയോസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസവുമായി രംഗത്തെത്തിയത്. സഭാ തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആകില്ല എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് രാവിലെ പറഞ്ഞത്.