പാലക്കാട് കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദനം; മാതാവും കാമുകനും അറസ്റ്റില്‍
പാലക്കാട് തൃത്താല കപ്പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍. കുട്ടികളുടെ മാതാവ്, ഇവരുടെ കാമുകന്‍ എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്.
സ്‌കൂളില്‍ പോകാതെ വീട്ട് ജോലിക്ക് പോകാന്‍ വിസമ്മതിച്ചതിനാണ് മർദിച്ചത്. കട്ടിലില്‍ കെട്ടിയിട്ടും, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികള്‍ മൊഴി നല്‍കി. കുട്ടികള്‍ മുതിര്‍ന്ന സഹോദരി മുഖേനെയാണ് പൊലീസിനെ സമീപിച്ചത്.