നെടുമങ്ങാട് നവജാത ശിശുവിനെ വീട്ടുവളപ്പിൽ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ
തിരുവനന്തപുരം നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ. പനവൂർ മാങ്കുഴിയിലാണ് സംഭവം. മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് കുട്ടിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടത്
വീടിനുള്ളിൽ രക്തം കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. വിജിയെ രാവിലെ മുതൽ കാണാനില്ല. ഇവർ ടെക്‌സ്‌റ്റൈൽസ് ജീവനക്കാരിയാണ്. ഇവരുടെ ഭർത്താവ് അഞ്ച് വർഷം മുമ്പ് ഉപേക്ഷിച്ച് പോയതാണ്.