സുൽത്താൻ ബത്തേരി ബൈപ്പാസ് റോഡ് മണ്ണിട്ടടച്ചതിനെതിരെ മുസ്ലിം ലീഗ് ; ഉദ്ഘാടനം ചെയ്യാത്ത റോഡിൽ ഗതഗതം നിയന്ത്രിച്ചതാണെന്ന് മുൻസിപ്പിൽ ചെയർമാൻ ടി എൽ സാബു
സുൽത്താൻ ബത്തേരി: ടൗണിലെ ബൈപ്പാസ് റോഡ് മണ്ണിട്ടടച്ചതിനെതിരെയും, സൈഡ് ഭിത്തികൾ ഇളകി മറിയെന്നും ആരോപിച്ച് മുസ്ലിം ലീഗ് രംഗത്ത്.
റോഡിന്റെ പ്രവർത്തിയിലും സൈഡ് കല്ല് കെട്ടുന്നതിലും സുതാര്യതയില്ല എന്നും അഴിമതി നടക്കുന്നുണ്ടെന്നുമാണ് ആരോപണം ഉയർത്തിയത്.എന്നാൽ ആരോപണങ്ങൾ വന്നപ്പോഴേക്കും അതെല്ലാം ശരിവെക്കുന്ന തരത്തിലേക്കാണ് സിപിഎം ഭരണ സമിതി ഇപ്പോൾ മറ്റു കാരണങ്ങൾ പറഞ്ഞു കൊണ്ട് റോഡ് മണ്ണിട്ടിരിക്കുന്നത്. വാഹനങ്ങൾ പോകും മുമ്പേ റോഡ് തകർന്നത് മുൻസിപ്പാലിറ്റിയിലെ സിപിഎം ഭരണ സമിതിക്ക് മങ്ങലേറ്റിയിരിക്കുകയാണ്.ഇരു ചക്ര വാഹനങ്ങൾ നിലവിൽ ബൈപ്പാസ് റോഡിന് പോയിരുന്നു.ചുള്ളിയോട് റോഡിൽ നിന്ന് തുടങ്ങുന്ന സ്ഥലത്ത് തന്നെ ഒരു വണ്ടിയും കടന്ന് പോകാത്ത തരത്തിൽ മണ്ണിട്ടത് അഴിമതിയും മോശം പ്രവർത്തിയും നടന്നു എന്നതിന്റെ തെളിവാണ്.റോഡ് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ഒരു ഭാഗത്ത് നിന്ന് റോഡ് തകർന്നത്.ഒരു കോടി 75 ലക്ഷം രൂപക്ക് ടെണ്ടർ കൊടുത്തിട്ടും ഒരു കെട്ടുറപ്പ് പോലുമില്ലാതെ സൈഡ് ഭിത്തികൾ കെട്ടിയതും അത് തകർന്നതും വലിയ പ്രതിഷേധങ്ങൾക്കാണ് വഴി ഒരുങ്ങുകയാണെന്നും മുസ്ലിം ലീഗ് ആരോപിച്ചു.
അതേ സമയം ഉദ്ഘാടനം ചെയ്യാത്ത ബൈപ്പാസ് റോഡിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയതാണെന്ന് മുൻസിപ്പൽ ചെയർമാൻ ടി എൽ സാബു പറഞ്ഞു.
റോഡിൻ്റെ പണി നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ കുറേ വാഹന ണ്ടൾ ഇതിലൂടെ കടന്ന് പോയതിനാൽ റോഡിന് കുറുകെ കമുങ്ങ് വെച്ച് കെട്ടിയിരുന്നു.അതും തകർത്ത് വാഹങ്ങൾ പോയതോടെയാണ് മണ്ണിട്ടതെന്ന് ചെയർമാൻ പറഞ്ഞു.റോഡിൻ്റെ പണി തകൃതിയായി നടന്ന് കൊണ്ടിരിക്കുകയാണ്.അടുത്ത് തന്നെ ഇതിൻ്റെ ഉദ്ഘാനം നടത്തും.ജനങ്ങളെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ് മുസ്ലിം ലീഗ് ആരോപണവുമായി വന്നിരിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.