Saturday, October 19, 2024
KeralaTop News

മുല്ലപ്പള്ളിയുടേത് സ്വന്തം പ്രസ്താവന, യുഡിഎഫിന്റെ അഭിപ്രായമല്ല; മുല്ലപ്പള്ളിയെ തള്ളി മുസ്ലീം ലീഗ്

ആരോഗ്യമന്ത്രി കെ കെ ശൈലജയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റിന്റെ നടപടി വിവാദമായതോടെ രാമചന്ദ്രനെ തള്ളി മുസ്ലീം ലീഗ്. കെ പി സി സിയുടെ സമുന്നതിനായ നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യമന്ത്രിക്ക് എതിരായ പരാമർശം ഒഴിവാക്കാമായിരുന്നു. പ്രസ്താവനയുടെ ഉത്തരവാദിത്വം പൂർണമായും മുല്ലപ്പള്ളിക്കാണ്. യുഡിഎഫിന്റെ അഭിപ്രായമല്ലെന്നും മുസ്ലിം ലീഗ് നിലപാടെടുത്തു.

എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. പ്രസ്താവന പിൻവലിക്കണോ വേണ്ടയോ എന്ന് നിലപാട് എടുക്കേണ്ടതും അദ്ദേഹമാണ്. എന്നാൽ പറഞ്ഞത് ശരിയായില്ലെന്നും വ്യക്തിപരമായ പരാമർശം ഒഴിവാക്കുന്നതാണ് നല്ലതെന്നുമാണ് ലീഗിന്റെ അഭിപ്രായമെന്ന് കെ പി എ മജീദ് പറഞ്ഞു

രാമചന്ദ്രന്റെ പ്രസ്താവന യുഡിഎഫിനെതിരെ ആയുധമാക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണ്. ഇതിന്റെ പേരിൽ പ്രതിപക്ഷത്തെ കരുണയില്ലാതെ വിമർശിക്കുന്ന മുഖ്യമന്ത്രിയോട് യോജിപ്പില്ലെന്നും കെ പി എ മജീദ് പറഞ്ഞു

യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലീം ലീഗും രാമചന്ദ്രനെ തള്ളി രംഗത്തുവന്നതോടെ കോൺഗ്രസ് നേതൃത്വം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. മുല്ലപ്പള്ളിയുടെ പ്രസ്താവനയിൽ കോൺഗ്രസിനുള്ളിലും അമർഷം പുകയുകയാണ്.

 

Leave a Reply

Your email address will not be published.