സുൽത്താൻ ബത്തേരി നഗരത്തിൽ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്‌മെന്റ് സോൺ അശാസ്ത്രിയമായ നിലപാടെണെന്ന് ബത്തേരി മുൻസിപ്പൽ ചെയർമാൻ മെട്രോ മലയാളം ന്യൂസിനോട് പറഞ്ഞു
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരത്തിൽ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്‌മെന്റ് സോൺ അശാസ്ത്രിയമായ നിലപാടെണെന്ന് ബത്തേരി മുൻസിപ്പൽ ചെയർമാൻ മെട്രോ മലയാളം ന്യൂസിനോട് പറഞ്ഞു
ടൗണിൻ്റെ ഒരു ഭാഗം അടക്കുകയും മറു ഭാഗം തുറക്കുകയും ചെയ്യുന്ന നിലപാട് തിരുത്തണം. രോഗി ഈ മാസം രണ്ടാം തിയ്യതിയാണ് ബത്തേരിയിലെ ഒരു ഹോട്ടലിലും മൊബൈൽ ഷോപ്പിലും എത്തിയത്.പിന്നീട് എട്ട് ദിവസം കഴിഞാണ് കണ്ടെയ്മെൻ്റ് സോണാക്കുന്നത് .ഇതിൽ എന്ത് അർത്ഥമാണുള്ളത്.രോഗി വന്നെന്ന് പറയുന്ന ഹോട്ടൽ പരിസരവും മൊബൈൽ ഷോപ്പ് പരിസരവും അടച്ചിടാൻ മാത്രമാണ് നഗരസഭ പറഞത്. നഗരത്തിൻ്റെ ഒരു ഭാഗം മൊത്തമായി അടക്കാൻ നഗരസഭ പറഞിട്ടില്ല.
ഇത് ജനങ്ങളെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കുന്ന പ്രഖ്യാപന മാണെന്നും ചെയർമാൻ പറഞ്ഞു.
19-ാം ഡിവിഷനിൽപ്പെട്ട തൊട്ടു വെട്ടി യിലെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ചതിനു മാത്രം ആ പ്രദേശം മൊത്തം അടപ്പിച്ചതിനോടും താൻ യോചിക്കുന്നില്ലെന്ന് ചെയർമാൻ പറഞ്ഞു.