Thursday, October 17, 2024
KeralaTop News

സ്വപ്‌നയെയും സന്ദീപിനെയും എന്‍ ഐ എ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; കേരളം വിടാന്‍ ഉന്നതരുടെ സഹായം ലഭിച്ചതായി കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നക്കും സന്ദീപിനും കേരളം വിടാന്‍ ഉന്നതരുടെ സഹായം ലഭിച്ചതായി കസ്റ്റംസ്. കേസില്‍ ഉന്നതര്‍ ഇടപെട്ടതായാണ് കസ്റ്റംസ് കരുതുന്നത്. ജൂണില്‍ ഇവര്‍ രണ്ട് തവണ സ്വര്‍ണം കടത്തിയിരുന്നു. മൂന്നാമത്തെ തവണയാണ് പിടിയിലാകുന്നത്. സ്വര്‍ണം എത്തിക്കാന്‍ പണം മുടക്കിയ ആളെയും തിരിച്ചറിഞ്ഞതായി കസ്റ്റംസ് പറയുന്നു

പ്രതികളെ ഇന്ന് എന്‍ ഐ എ കസ്റ്റഡിയില്‍ വാങ്ങും. സ്വപ്‌നയുടെയും സന്ദീപിന്റെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ആലുവ ജനറല്‍ ആശുപത്രിയിലാണ് ഇരുവരുടെയും പരിശോധന നടന്നത്. കൊവിഡില്ലെന്ന് വ്യക്തമായതോടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പ്രതികളെ പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് എന്‍ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ ഐ എ പറയുന്നു. മലപ്പുറത്ത് ന്നലെ അറസ്റ്റിലായ റമീസിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

Leave a Reply

Your email address will not be published.