നാല് വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വടകര മാര്‍ക്കറ്റ് അടച്ചിട്ടു
വടകര പച്ചക്കറി മാര്‍ക്കറ്റ് അടച്ചിട്ടു. മാര്‍ക്കറ്റിലെ നാല് വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. രണ്ട് പച്ചക്കറി കച്ചവടക്കാര്‍ക്കും രണ്ട് കൊപ്ര കച്ചവടക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോയമ്പത്തൂരില്‍ നിന്ന് വന്ന ലോറി ജീവനക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു