ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു
ജിദ്ദ: വാഹനത്തിന്റെ ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. ജിദ്ദ അല്‍ഖുംറയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് സിറ്റി കുണ്ടുങ്ങല്‍ സ്വദേശിയും കല്ലായി മനാരിയില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് റഫീക്ക് (ഉപ്പുട്ടു മാളിയേക്കല്‍) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 ന് ജോലിസ്ഥലത്ത് വെച്ചാണ് സംഭവം.വാഹനത്തിന്റെ ടയര്‍ പഞ്ചറൊട്ടിച്ച് കാറ്റടിക്കുന്നതിനിടെയായിരുന്നു ദുരന്തം. പിതാവ്: കളരിക്കല്‍ ഉസ്മാന്‍. മാതാവ്: യു എം സുലൈഖ. ഭാര്യ: ലൈല. മക്കള്‍: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹന്‍. ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിഭാഗം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്.