Sunday, January 5, 2025
Kerala

വാഹനാപകടം; പ്രവാസി മലയാളി യുവാവ് മരിച്ചു

ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. പുല്ലൂര്‍ ഊരകത്ത് ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ ബേബിയുടെ മകന്‍ ജെറിയാണ് (38) മരിച്ചത്.

ജോലിക്കിടെ സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. 18 വര്‍ഷമായി പ്രവാസിയാണ്. അമ്മ: റെജീന. സഹോദരന്‍: ബെന്നി. സംസ്‌കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *