അരക്കോടി രൂപ മാത്രമല്ല, ഭൂമിയിടപാട് രേഖകളും വിദേശ കറൻസികളും കെ എം ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ ഷാജിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. വിദേശ കറൻസികളും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മക്കളുടേതാണെന്നാണ് ഷാജി നൽകിയ ന്യായീകരണം
400 ഗ്രാം സ്വർണവും ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ ഏഴ് മണിയോടെയാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലും പരിശോധന നടത്തിയത്. അരക്കോടി രൂപ കണ്ണൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.