മൻസൂർ വധക്കേസ്: അന്വേഷണം തുടരുന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലും പുരോഗമിക്കുകയാണ്
നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും ദുരൂഹതയേറ്റുകയാണ്.
രതീഷിന്റെ മരണത്തിന് കാരണം കള്ളക്കേസിൽ കുടുക്കിയതിന്റെ മനോവിഷമമാണെന്ന് അമ്മ പത്മിനി ആരോപിച്ചു. മകന്റെ മരണത്തിന് ഇടയായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇവർ പരാതി നൽകിയിട്ടുണ്ട്.