വിജിലൻസിനെ ഉപയോഗിച്ച് പക പോക്കുന്നു: അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ ലീഗ് നേതാവ് കെഎം ഷാജി
തന്റെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗിന്റെ എംഎൽഎ കെഎം ഷാജി. വിജിലൻസിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയൻ പക പോക്കുകയാണെന്നാണ് ലീഗ് നേതാവ് പറയുന്നത്.
വിജിലൻസ് വീട്ടിൽ നിന്ന് കണ്ടെത്തിയ പണത്തിന് രേഖയുണ്ടെന്നും ലീഗ് എംഎൽഎ പറഞ്ഞു. മൂന്ന് ദിവസം അവധിയായതിനാലാണ് അരക്കോടി രൂപ ബാങ്കിൽ അടയ്ക്കാൻ സാധിക്കാതെ വന്നത്. സ്ഥാനാർഥിയായതിനാൽ പണം കൈവശമുണ്ടാകുമെന്ന് ധരിച്ചെത്തിയാണ് വിജിലൻസുകാർ പണം കൈവശപ്പെടുത്തിയത്. ഇത് തനിക്ക് തിരിച്ചു തരേണ്ടി വരുമെന്ന് ഉറപ്പാണെന്നും ഷാജി പറയുന്നു.
എല്ലാ രേഖയുമുള്ള പണമായതിനാലാണ് അരക്കോടി രൂപ വീട്ടിൽ സൂക്ഷിച്ചത്. അതിന്റെ രേഖ എവിടെ വേണമെങ്കിലും ഹാജരാക്കും. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ലെന്നും അരക്കോടി രൂപ പിടിച്ചെടുത്തിന് പിന്നാലെ ലീഗ് എംഎൽഎ പറഞ്ഞു