നാല് സീറ്റുകളിൽ കൂടി സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പറവൂരിൽ എം ടി നിക്‌സൺ
അവശേഷിച്ച നാല് സീറ്റുകളിൽ കൂടി സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാട്ടികയിൽ സിറ്റിംഗ് എംഎൽഎ ഗീത ഗോപിക്ക് പകരം സി സി മുകുന്ദൻ സ്ഥാനാർഥിയാകും. ചടയമംഗലത്ത് എതിർപ്പുകൾ തള്ളി ചിഞ്ചുറാണിക്ക് തന്നെ സീറ്റ് നൽകി.
പറവൂരിൽ എം ടി നിക്‌സൺ മത്സരിക്കും. ഹരിപ്പാട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ സ്ഥാനാർഥിയാകും. 25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം 21 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. അതേസമയം വനിതാ പ്രാതിനിധ്യം രണ്ടായി ചുരുങ്ങി.