അങ്കമാലിയിൽ ജോസ് തെറ്റയിൽ; ജെ ഡി എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജെ ഡി എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാല് സീറ്റാണ് ഇത്തവണ എൽ ഡി എഫിൽ ജെഡിഎസിന് ലഭിച്ചത്. കോവളം, തിരുവല്ല, ചിറ്റൂർ, അങ്കമാലി സീറ്റുകളിലാണ് ജെഡിഎസ് മത്സരിക്കുന്നത്
കോവളത്ത് നീലലോഹിതദാസ നാടാർ സ്ഥാനാർഥിയാകും. മാത്യു ടി തോമസ് തിരുവല്ലയിലും കെ കൃഷ്ണൻകുട്ടി ചിറ്റൂരിലും ജോസ് തെറ്റയിൽ അങ്കമാലിയിലും സ്ഥാനാർഥിയാകും.