വർഗവഞ്ചകൻ രാജുവിനെ തിരിച്ചറിയുക; പറവൂരിൽ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്റർ
എറണാകുളം പറവൂർ മണ്ഡലത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ പോസ്റ്റർ. വി ഡി സതീശന്റെ കയ്യിൽ നിന്നും പണം വാങ്ങി രാജു കുതിരക്കച്ചവടം നടത്തുകയാണെന്നാണ് പോസ്റ്ററിൽ പറയുന്നത്
വി ഡി സതീശനെ ജയിപ്പിക്കാൻ രാജുവിന് എന്താണ് ഇത്ര വാശി, ഇടതുപക്ഷത്തെ ഒറ്റുന്ന വർഗ വഞ്ചകൻ രാജുവിനെ തിരിച്ചറിയുക തുടങ്ങിയ വാചകങ്ങളും പോസ്റ്ററിലുണ്ട്. സേവ് സിപിഐ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
ഏഴീക്കര, വടക്കേക്കര, തുരുത്തിപ്പുറം ഭാഗങ്ങളിലാണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചത്. പറവൂരിൽ ഇതുവരെ സിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2001 മുതൽ വി ഡി സതീശനാണ് ഇവിടെ ജയിച്ചു വരുന്നത്. സിപിഐയിൽ നിന്ന് മണ്ഡലം ഏറ്റെടുക്കാൻ ഇത്തവണ സിപിഎം ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല