Tuesday, January 7, 2025
Sports

സെഞ്ച്വറിയുമായി രോഹിത് ക്രീസിൽ; ചെന്നൈ ടെസ്റ്റിൽ ഇന്ത്യ കരകയറുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമക്ക് സെഞ്ച്വറി. രോഹിതിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യ നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ്.

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് 130 പന്തിലാണ് സെഞ്ച്വറി തികച്ചത്. പതിനാല് ഫോറും രണ്ട് സിക്‌സും ഹിറ്റ്മാൻ പറത്തി. രോഹിത് 108 റൺസുമായും അജിങ്ക്യ രഹാനെ 27 റൺസുമായും ക്രീസിലുണ്ട്

നേരത്തെ വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവർ പൂജ്യത്തിന് പുറത്തായതിന്റെ ഞെട്ടലിൽ നിന്നാണ് ഇന്ത്യ കരകയറുന്നത്. മൂന്നിന് 86 എന്ന നിലയിൽ ഇന്ത്യൻ മുൻനിര തകർന്നിരുന്നു. രഹാനെയും രോഹിതും ചേർന്നുള്ള കൂട്ടുകെട്ടിലാണ് ഇന്ത്യൻ പ്രതീക്ഷകളേറെയും

Leave a Reply

Your email address will not be published. Required fields are marked *