തെരഞ്ഞെടുപ്പ് തീയതി അടുത്താഴ്ച പ്രഖ്യാപിച്ചേക്കും; കൊവിഡിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായും രാഷ്ട്രീയ കക്ഷികളുമായും പോലീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്നു. തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടത്തണമെന്ന് ഇടത് പാർട്ടികൾ യോഗത്തിൽ ആവശ്യപ്പെട്ടു
അതേസമയം തെരഞ്ഞെടുപ്പ് മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ അഭിപ്രായം. കലാശക്കൊട്ട് വേണമെന്ന് മിക്ക രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഏപ്രിൽ 8നും 12നും ഇടയിൽ നടത്തണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. മുസ്ലിം ലീഗും ഇതേ ആവശ്യമുന്നയിച്ചു
കൊവിഡിന്റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്താഴ്ചയോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.