ശോഭാ സുരേന്ദ്രനെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്
പൊതുരംഗത്ത് നിന്ന് സമീപകാലമായി വിട്ടുനിൽക്കുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ കേന്ദ്ര വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്. നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ കേന്ദ്രം പരിശോധിക്കുകയാണ്. വിഷയത്തിൽ ശോഭാ സുരേന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല
ബിജെപി സംസ്ഥാന സമിതി പുന:സംഘടനക്ക് ശേഷമാണ് ശോഭാ സുരേന്ദ്രൻ നിശബ്ദയായത്. അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന്റെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും കെ സുരേന്ദ്രൻ ഒടുവിൽ പ്രസിഡന്റാകുകയായിരുന്നു. ഇതോടെയാണ് നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് ശോഭാ സുരേന്ദ്രൻ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനാരംഭിച്ചത്.