പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍
പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍. ജനുവരി മാസത്തെ റേഷന്‍ വിഹിതത്തിന്റെ 75 ശതമാനവും റേഷന്‍കടകളില്‍ എത്തിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിവരെ മാത്രം 2.20 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ടേഷന്‍ കോൺട്രാക്ടർമാർക്ക് നവംബറിലെ കുടിശ്ശികയും ഡിസംബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണ്ണമായും നല്‍കുന്നതിന് 38 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തുക പൊതുവിതരണ വകുപ്പ് സപ്ലൈകോയ്ക്ക് കൈമാറുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അവധി കാരണമാണ തുക ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നത്. പ്രസ്തുത സാഹചര്യത്തില്‍ കോൺട്രാക്ടർമാർ പണിമുടക്കുന്നത് തികച്ചും നിരുത്തരവാദപരമാണെന്നും പണിമുടക്കില്‍ നിന്നും പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സാധാരണ ജനങ്ങളെയും സർക്കാരിനേയും പ്രതിസന്ധിയിലാക്കുന്ന റേഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കോൺട്രാക്ടർമാരുടെ ഇത്തരം സമര രീതികളെ കർശനമായി നേരിടുമെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.