സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണമില്ലെന്ന് ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണമുണ്ടായിരിക്കുന്നതല്ലെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. വിതരണ സോഫ്റ്റ് വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തേണ്ടതിനാലാണ് ഇന്ന് റേഷന്‍ വിതരണം ഒഴിവാക്കിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. 2021 ജൂണ്‍ മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.