ശശി തരൂര്‍ എം പി സമസ്ത, മുജാഹിദ് നേതൃത്വങ്ങളെ ഇന്ന് സന്ദർശിക്കും
ശശി തരൂര്‍ എം പി ഇന്ന് സമസ്ത, മുജാഹിദ് നേതൃത്വങ്ങളെ സന്ദർശിക്കും. വിവാദങ്ങൾക്കിടെ വീണ്ടും കോഴിക്കോട് എത്തിയ തരൂർ രാവിലെ 9.30ന് സമസ്ത ആസ്ഥാനത്തെത്തും.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിക്കും. പിന്നീട് കെഎന്‍എം നേതാക്കളായ ടി പി അബ്ദുള്ളക്കോയ മദനിയുമായും ഹുസൈന്‍ മടവൂരുമായും കൂടിക്കാഴ്ച നടത്തും.
വിസ്ഡം നേതാക്കളേയും തരൂര്‍ സന്ദര്‍ശിക്കും. ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയിലാണ് സന്ദർശനം. കുറ്റിച്ചിറയില്‍ നടക്കുന്ന ഇ. വി ഉസ്മാന്‍ കോയ അനുസ്മരണ സമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്.
മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ കുറ്റിച്ചിറ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിക്കുന്ന സെമിനാറിലും തരൂര്‍ പങ്കെടുക്കും. നവംബറില്‍ ഇതേ വിഷയത്തില്‍ തരൂരിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന സെമിനാറില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയിരുന്നു.