Sunday, April 13, 2025
Kerala

വിളിച്ചിറക്കി, ഉറപ്പു വരുത്തി, വെട്ടിക്കൊന്നു; രാഷ്ടീയക്കൊലയെന്ന് പോലീസ്

 

വീട്ടില്‍ നിന്ന് വിളിച്ചിറക്കി, അതിനുശേഷം പേരു ചോദിച്ച് ഉറപ്പുവരുത്തിയ ശേഷം ആയിരുന്നു ആക്രമണം. തിരഞ്ഞെടുപ്പിനു പിന്നാലെ കൂത്തു പറമ്പില്‍ യുവാവ് വെട്ടേറ്റ സംഭവം വിവരിക്കുമ്പോള്‍ പിതാവിന്റെയും, സഹോദരന്‍െയും കണ്ണിലെ ഭീതി ഇതുവരെ വിട്ടുമാറിയിട്ടില്ല.

തന്റെ കണ്‍മുന്‍പില്‍ വച്ചാണ് മകനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ പിതാവ് അബ്ദുള്ള പറഞ്ഞു. ഒരു വലിയ സംഘമെത്തി മകനെ വലിച്ചിറക്കുകയായിരുന്നു. തടയാന്‍ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ താന്‍ പിടിച്ചു വച്ചു. പിടികിട്ടിയാളെ വിട്ടുകിട്ടാന്‍ അക്രമികള്‍ വീണ്ടും ബോംബെറിയുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നും ഇവര്‍ പറയുന്നു.

സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നാണ് പോലീസ് സ്ഥിരീകരണം. കൂടുതല്‍ പേര്‍ ഇതില്‍ പങ്കെടുത്തട്ടുണ്ട്. ഇതില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഏതു പാര്‍ട്ടി പ്രവര്‍ത്തകരാണന്നു പറയാന്‍ പോലീസ് തയ്യാറായിട്ടില്ല.

എന്നാല്‍ കൂത്തു പറമ്പില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചു. ടി.പി.ചന്ദ്രശേഖരനെ കൊലപാതകത്തിനു സമാനമായ സംഭവമാണ് കൂത്തു പറമ്പില്‍ നടന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. സിപിഎമ്മാണ്

കൊലപാതകത്തിനു പിന്നിലെന്ന് മുസ്‌ളിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *