പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവം: ആട് ആന്റണിയുടെ വധശിക്ഷ ശരിവെച്ചു
കൊല്ലത്ത് പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2012 ജൂൺ 12നാണ് സംഭവം നടന്നത്. പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ മണിയൻ പിള്ളയെ വാഹന പരിശോധനക്കിടെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ആട് ആന്റണി വർഷങ്ങളോളം ഒളിവിൽ തന്നെ കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബർ 13നാണ് ഇയാൾ കേരളാ-തമിഴ്‌നാട് അതിർത്തിയിലെ ഗോപാലപുരത്ത് വെച്ച് പിടിയിലായത്. കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളെല്ലാം കോടതി ശരിയെന്ന് കണ്ടെത്തിയിരുന്നു.