പ്യൂണിനെ സ്കൂൾ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം കാട്ടാക്കടയിൽ
തിരുവനന്തപുരം കാട്ടാക്കടയിൽ സ്കൂൾ പ്യൂണിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണിനെ സ്കൂൾ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നെല്ലിമൂട് നവ്യാ ഭാവനിൽ ഇരുപത്തിനാലുകാരനായ നവീൻ ആണ് മരിച്ചത്.
കഴിഞ്ഞ മൂന്നുവർഷമായി ഈ സ്കൂളിൽ ജോലി നോക്കി വരികയായിരുന്നു നവീൻ. വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൂടുതൽ അന്വേഷണം നടത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.