Monday, April 14, 2025
Kerala

പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും; പുതിയ പാർട്ടിയുമായി ദേവൻ

സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകർത്തതായി നടൻ ദേവൻ. പുതുതായി രൂപീകരിക്കുന്ന നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ വിളിച്ച യോഗത്തിലാണ് വിമർശനം

ഇടതുസർക്കാർ ജനങ്ങളെ വഞ്ചിച്ചു. നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ പ്രേരിപ്പിച്ചത്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും.
പിപണറായി അധികാരമേറ്റപ്പോഴുണ്ടായിരുന്ന പ്രതീക്ഷ രണ്ട് വർഷത്തിനുള്ളിൽ തന്നെ അവസാനിച്ചു. ശബരിമല വിഷയത്തോടെ ജനങ്ങൾക്ക് അത് മനസ്സിലായി. നിലവിലെ മുന്നണികൾക്കുള്ള രാഷ്ട്രീയ ബദലാണ് തൻരെ പുതിയ പാർട്ടിയെന്നും ദേവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *