ഇനി ക്രിക്കറ്റ് പൂരം ഓസ്‌ട്രേലിയയിൽ; ഇന്ത്യൻ ടീം യാത്ര തിരിച്ചു
നവംബർ 27ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ടീം യാത്ര തിരിച്ചു. രണ്ട് മാസം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളാണുള്ളത്.
ഐപിഎൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ദുബൈയിൽ നിന്ന് ടീം യാത്ര തിരിച്ചത്. പ്രത്യേക പിപിഇ കിറ്റുകൾ ധരിച്ച് നിൽക്കുന്ന താരങ്ങളുടെ ചിത്രം ബിസിസിഐ പുറത്തുവിട്ടു
ഓസ്‌ട്രേലിയയിൽ എത്തുന്ന ടീം ക്വാറന്റൈനിൽ പ്രവേശിക്കും. നവംബർ 27ന് സിഡ്‌നിയിലെ ആദ്യ ഏകദിനത്തോടെയാണ് പര്യടനത്തിന് തുടക്കമാകുക. മൂന്ന് ഏകദിനവും മൂന്ന് ടി20യും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.