സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് വെളളിയാഴ്ച വിജയവാഡയിൽ ആരംഭിക്കും
സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് വെളളിയാഴ്ച വിജയവാഡയിൽ ആരംഭിക്കും. മൂന്ന് മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് പാർട്ടിക്കോൺഗ്രസ്സിന് തുടക്കമാകുക. സിങ് നഗറിലെ എം പി സ്റ്റേഡിയത്തില്‍ തയാറാക്കിയ സി രാജേശ്വര്‍ റാവു നഗറിലാണ് പൊതുസമ്മേളനം.
15 ന് രാവിലെ കട്ര ഗഡ്ഡ പിച്ചയ്യ തെരുവിലെ ഗുരുദാസ് ദാസ് ഗുപ്ത നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. മുതിര്‍ന്ന നേതാവ് ആര്‍ നല്ലകണ്ണ് ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പാര്‍ട്ടി പതാകയും ഉയര്‍ത്തും. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും.