Wednesday, January 8, 2025
Kerala

ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി; സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

 

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈൻ ഡ്രൈവിൽ തുടക്കമായി. മുതിർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി. രക്ഷാസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം പ്രതിനിധി സമ്മേളനം ആരംഭിക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജണ്ടയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. വൈകുന്നേരം അഞ്ച് മണി മുതൽ ഗ്രൂപ്പ് ചർച്ച ആരംഭിക്കും.

നാളെ പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയും മൂന്നാം തീയതി നവകേരള നയരേഖയെ കുറിച്ചുള്ള ചർച്ചയും നടക്കും. രണ്ട് ചർച്ചകൾക്കുമുള്ള മറുപടി പാർട്ടി സെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും നൽകും. നാലാം തീയതി രാവിലെ പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. ഇതിന് പിന്നാലെ പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *