മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിക്ക് പീഡനം; പ്രതി പിടിയിൽ
മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. 35കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം
റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ ഇയാൾ റെയിൽവേ ക്വാർട്ടേഴ്‌സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഭീഷണിപ്പെടുത്തി കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു. എതിർത്ത പെൺകുട്ടിയെ ചുറ്റിക ഉപയോഗിച്ച് അടിക്കുകയുംചെയ്തു. കുട്ടിയുടെ തലയ്ക്കും പരുക്കേറ്റിരുന്നു. കുടുംബം നൽകിയ പരാതിയിലാണ് റെയിൽവേ പോലീസ് പ്രതിയെ അറ്‌സറ്റ് ചെയ്തത്.