പീഡന പരാതി; സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പീഡന പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
2020 ഫെബ്രുവരിയിൽ യുവ എഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് സിവിക് മുൻകൂർ ജാമ്യം തേടിയത്. പൊലീസ് റിപ്പോർട്ടും കോടതി പരിഗണിച്ചിട്ടുണ്ട്.
അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡനപരാതിയിൽ സിവിക് ചന്ദ്രന് ഇതേ കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.