ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം: ഡോളർ കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡോളർ കടത്ത് കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി ഇന്ന് വിധി പറയും. ഇന്ന് ജാമ്യം ലഭിക്കുകയാണെങ്കിൽ കഴിഞ്ഞ മൂന്ന് മാസത്തിലേറെ അനുഭവിക്കുന്ന ജയിൽവാസത്തിൽ നിന്ന് ശിവശങ്കറിന് മോചനം നേടാം
രാവിലെ 11 മണിയോടെയാണ് വിധിയുണ്ടാകുക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവശങ്കറിന് കഴിഞ്ഞാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ ഹൈക്കോടതിയും ജാമ്യം നൽകിയിരുന്നു. ഇനി ബാക്കിയുള്ളത് ഡോളർ കടത്ത് കേസാണ്. ഇതിലും ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാം.