Sunday, January 5, 2025
Kerala

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.

നഗരത്തിന്റെ പല ഭാഗങ്ങളിലും നടപ്പാതകൾ തകർന്നു കിടക്കുന്ന വിഷയവും കോടതി പരിശോധിക്കും. പശ വച്ച് ഒട്ടിച്ചാണോ റോഡ് നിർമിച്ചതെന്ന് നേരത്തെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

റോഡുകളും, നടപ്പാതകളും നന്നാക്കണമെന്ന നിർദേശം എത്രത്തോളം നടപ്പാക്കിയെന്നും കോടതി ഇന്ന് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *