Monday, January 6, 2025
Kerala

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി ഉയർന്നു; പെരിയാർ തീരത്ത് നിന്ന് ആളുകളെ മാറ്റും

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136.2 അടിയിലേക്ക് എത്തി. ഇതോടെ സ്പിൽവേ ഷട്ടറുകളിലൂടെ വെള്ളമൊഴുകിത്തുടങ്ങി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കും

ജലനിരപ്പ് 136 അടിയിലെത്തിയാൽ ഡാം തുറന്നു വിടണമെന്നാണ് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നത്. തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് ജാഗ്രതാ നിർദേശം ലഭിച്ചാലുടൻ പ്രദേശവാസികളെ മാറ്റി പാർപ്പിക്കും.

വണ്ടിപ്പെരിയാർ, വള്ളക്കടവ് മുതൽ താഴ്ന്ന പ്രദേശങ്ങളിലുള്ളഴരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റും. ഡാമിന്റെ ജലനിരപ്പ് 138 അടി എത്തുന്നതിന് മുമ്പ് തന്നെ തുറക്കുന്നതാണ് നല്ലതെന്ന് ഇടുക്കി കലക്ടർ എച്ച് ദിനേശ് പറഞ്ഞു
ഡാം തുറക്കേണ്ടി വന്നാൽ പകൽ തന്നെയായിരിക്കും തുറക്കുക. പ്രദേശത്ത് നിന്ന് 1700ഓളം പേരെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്നും കലക്ടർ അറിയിച്ചു. തമിഴ്‌നാടിനോട് ഉടൻ നടപടി സ്വീകരിക്കാൻ ജലവിഭവ കമ്മീഷനും സംസ്ഥാന ജലവിഭവ വകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *