Wednesday, January 1, 2025
Kerala

വയറു വേദനയായി ചികിത്സക്കെത്തി; യുവതി ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു

വയറു വേദനയായി ചികിത്സയ്ക്കെത്തിയ യുവതി ചാവക്കാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു. വയറുവേദനയെ തുടർന്ന് ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിൽ എത്തിയ യുവതിയാണ് ഇന്ന് രാവിലെ ശുചിമുറിയിൽ പ്രസവിച്ചത്.

ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ഗർഭധാരണം ഉറപ്പാക്കാനായി യൂറിൻ പരിശോധനയ്ക്കായി യുവതി ടോയ്‌ലറ്റിൽ പോയപ്പോഴാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങൾ നൽകി.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *